എന്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമല്ല ! ശ്രീനാഥ് ഭാസിയുടെ തുറന്നു പറച്ചില്‍ കേട്ട് കണ്ണുതള്ളി യുവാക്കള്‍…

അടുത്തിടെ ഒടിടി റിലീസിലെത്തിയ ഹോം എന്ന സിനിമ വളരെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, ശ്രീകാന്ത് മുരളി, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം സോഷ്യല്‍ മീഡിയ അഡിക്ട് കൂടിയാണ്. എന്നാല്‍ താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുമായി അകലം പാലിക്കുന്നയാളാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍.

ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കുറെ നാളുകളായി എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായി കാണാത്തത് എന്നായിരുന്നു അവതാരകന്‍ ശ്രീനാഥിനോടു ചോദിച്ചത്.

‘സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ല’ എന്നായിരുന്നു ശ്രീനാഥിന്റെ പ്രതികരണം. ”സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം ഞാന്‍ കുറച്ച് ഡിസ്റ്റന്‍സ് വച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റി ഒന്നുമില്ല. അല്ലെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും,” ശ്രീനാഥ് പറഞ്ഞു.

ഹോമിലെ ആന്റണിയെപ്പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അതൊരു തലവേദനയുള്ള പണിയാണെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു.

”ഭയങ്കര ജോലിയാണത്. തലവേദനയുള്ള കേസാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല,” താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണമെന്നും ശ്രീനാഥ് പറഞ്ഞു.

‘എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നുമുള്ള നല്ലത് എടുക്കുക. നമുക്ക് ചോയ്സ് ഉണ്ടല്ലോ,’ നടന്‍ പറഞ്ഞു.റോജിന്റെ ജീവിതമാണോ താന്‍ സിനിമയില്‍ അവതരിപ്പിച്ചത് എന്ന് തനിക്ക് സംശയമുണ്ടെന്നും തമാശരൂപേണ താരം പറയുന്നു.

”എനിക്ക് തോന്നുന്നു, ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ റോജിന്റെ റോള്‍ ആണ് ചെയ്തതെന്ന്,” നല്ലൊരു ടീം ആയിരുന്നു സിനിമയ്ക്ക് പിന്നണിയിലും എന്നും താരം പറയുന്നു.

Related posts

Leave a Comment