കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും.
അതേസമയം താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് അവതാരക.
നടന് ക്ഷമ പറയുമെന്നാണ് കരുതിയത്. ഇതുണ്ടാകാത്ത സാഹചര്യത്തിലാണിത്. പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം വൈകാതെ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് വ്യക്തമാക്കി.
ചട്ടമ്പി എന്ന സിനിമയുടെ പ്രചരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇമെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്.
യാതൊരു പ്രകോപനമില്ലാതെ തന്നോടും കാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം പരാതിയുമായി മുന്നോട്ട് പോകരുതെന്ന് അറിയിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായും അവതാരക ആരോപിക്കുന്നുണ്ട്.