നടന് ശ്രീനാഥിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമാക്കി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യയായിരുന്നുവെന്ന് ഏഴുവര്‍ഷം മുമ്പ് വിലയിരുത്തപ്പെട്ട കേസില്‍ കൊലപാതകമാണെന്ന് സംശയിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ ഫോണും പഴ്സുമെല്ലാം എവിടെയാണെന്നതിപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിട്ടില്ല. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ തുടരന്വേഷണം നടത്താനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ബ്ലേഡ് മാത്രാണ് കിട്ടയതെന്ന് പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ല എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊന്നും മുറിയില്‍ നിന്നു കിട്ടിയിട്ടില്ലെന്നത് ദുരൂഹമാണ്. ശ്രീനാഥ് സാധാരണ ധരിക്കുന്ന വാച്ചുപോലും മൃതദേഹത്തിനൊപ്പമില്ലായിരുന്നു.
മരിക്കുന്നതിന് മുന്‍പ് ശ്രീനാഥ് ആരുമായിട്ടാണ് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്നത്തിനുള്ള കാരണം, സിനിമയില്‍ നിന്നും നീക്കാന്‍ കാരണം ഈ പ്രശ്നങ്ങളാണോ, കൊല്ലപ്പെട്ട ശ്രീനാഥിന്റെ ഫോണും പേഴ്സുമെല്ലാം എവിടെ പോയി തുടങ്ങി ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. 2010 മേയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങില്‍ പങ്കെടുത്തെന്നും 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ലെന്നും ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനായ വിനോദ് കുമാര്‍ മൊഴി നല്‍കിയിരുന്നു.