കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ. ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
അതേസമയം, ഓം പ്രകാശിന് ജാമ്യം നൽകിയതിനെതിരെ പോലീസ് കോടതിയെ സമീപിക്കും. രാസലഹരിയുടെ കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ പോലീസ് കോടതിയിൽ സമര്‍പ്പിക്കും.