ബിഗ്ബോസ് റിയാലിറ്റി ഷോ കണ്ട ഏവരും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു പേളി മാണിയും ശീനിഷും തമ്മിലുള്ള പ്രണയം. ബിഗ്ബോസ് ഹൗസിനുള്ളില്‍ തന്നെ ഇരുവരുടെയും പ്രണയത്തിനെതിരേ ശബ്ദമുയര്‍ന്നിരുന്നു. ബിഗ്ബോസില്‍ പിടിച്ചു നില്‍ക്കാനുള്ള ഒരു കളി മാത്രമാണ് ഇവരുടെ പ്രണയമെന്നായിരുന്നു ബിഗ്ബോസ് ഹൗസില്‍ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഷോ കഴിഞ്ഞതോടെ എല്ലാവര്ക്കും അറിയേണ്ടത് ഇവരുടെ ഭാവി കാര്യങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിഷ്.
ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ശ്രീനിഷ് ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. സാബുമോന് വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളി-ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ശ്രീനിഷ് പ്രതികരിച്ചു.
ഇത് സ്ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍ സത്യമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തന്നെ ഞാനും പേളിയും ഭാവി കാര്യങ്ങളെക്കുറിച്ച് ഇനി ആലോചിക്കും. ആ വീടിനകത്ത് ആരും തിരക്കഥ അനുസരിച്ചല്ല ജീവിച്ചത്. എല്ലാവരും സത്യസന്ധമായാണ് പെരുമാറിയത്. പേളിയായിരുന്നു എന്റെ ബലം. അത് സ്വന്തം വീട് പോലെയായിരുന്നു എനിക്ക്. പേളി എല്ലാവരെയും നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മനസ്സില്‍ ഒന്നും വയ്ക്കുകയില്ല. എല്ലാവര്ക്കും പ്രചോദനം നല്കുന്ന സ്വഭാവമാണ്. അതൊക്കെയായിരിക്കും പേളിയെ ഇഷ്ടപ്പെടാന്‍ കാരണം ശ്രീനിഷ് പറഞ്ഞു. തനിക്കും പേളിക്കും പിന്തുണ നല്കിയ എല്ലാ പ്രേക്ഷകരോടും ശ്രീനിഷ് നന്ദി രേഖപ്പെടുത്തി.