പുതുതായി വാങ്ങിയ ഫ്‌ളാറ്റ് ആരാധകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്.
നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്‌തെടുത്തത് ലിവിങ് റൂമിലുണ്ട്.
നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്‍നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്.
ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി പറയുന്നു. വളരെ മികച്ച അഭിപ്രായമാണ് വീടിനെക്കുറിച്ച് ആരാധകര്‍ കമന്റിടുന്നത്.