മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേര്ളിയും ശ്രീനിഷും. അവതാരകയും നടിയുമായ പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പേളി-ശ്രീനിഷ് ദമ്പതികളുടെ മകളായ നിലയുടെ ജനനം.
നിലമോളെ ഗര്‍ഭിണിയായതു മുതലുള്ള ഓരോ വിശേഷങ്ങളും, വളക്കാപ്പ് ചടങ്ങിന്റെയും, ബേബിഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ശേഷം നില മോള് വന്നതിനു ശേഷം കുഞ്ഞിന്റെ കൂടെയുള്ള വീഡിയോകളും പേര്‍ളി പങ്കു വയ്ക്കാറുണ്ട്.
ഇനി മൂന്നു മാസം കൂടിയേ ഉള്ളൂ നില മോളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്. അടുത്തിടെയാണ് പേര്ളിയും ശ്രീനിഷും ദുബായിലേക്ക് യാത്ര പുറപ്പെട്ടത്.
ശ്രീനിഷിന്റെ ആദ്യ ദുബായ് യാത്രയായിരുന്നു അത്. ദുബായിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ താമസിക്കുന്നത്.
അവിടെ എത്തിയതിനു ശേഷം ഒരു സന്തോഷ വാര്‍ത്തയുമായാണ് പേര്‍ളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയുടെയും റൂബന്റെയും വിവാഹം കഴിഞ്ഞത്.
ഇവരുടെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ റെയ്ച്ചല്‍ മാണി ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അങ്ങനെ അവരുടെ കുടുംബത്തില്‍ ഒരു കുഞ്ഞു വാവ കൂടി എത്താന്‍ പോകുന്നു എന്നുള്ള സന്തോഷം ആണ് പേളി ആരാധകരെ അറിയിച്ചിരിക്കുന്നത്.