സിനിമാലോകത്ത് കല്ല്യാണപ്പെരുമഴയാണ്. ബോളിവുഡിലായാലും ഹോളിവുഡിലായാലും കേരളത്തിലായാലും താരവിവാഹങ്ങളുടെ ഒരു മേളം തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍മീഡിയ തുറന്നാല്‍ വിവാഹച്ചിത്രങ്ങളുടെ ഒഴുക്കും. ഏതായാലും മലയാളികള്‍ കാണാന്‍ കാത്തിരുന്ന മറ്റൊരു വിവാഹവും ഉടന്‍ ഉണ്ടാവുമെന്ന സൂചനയാണ് വരനില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും പ്രണയത്തിലായത് ആഘോഷിച്ച മലയാളികള്‍ ഇനി ഏറെ ഉറ്റുനോക്കുന്നത് അവരുടെ വിവാഹത്തിലേക്കാണ്. ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന ഷോകളെല്ലാം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമാണ്.
മോളിവുഡ് ടൗണിലെ ശ്രദ്ധേയരായ ദമ്പതികളില്‍ ഒരാളാകാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്ന് ശ്രീനിഷ് പറയുന്നു. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വേനലവധിക്കാലമായതിനാല്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തത്. ജനുവരിയോടെ വിവാഹനിശ്ചയവും നടക്കും. ശ്രീനിഷ് വ്യക്തമാക്കി.