തമിഴ് മിനിസ്ക്രീന് രംഗത്തെ സജീവസാന്നിദ്ധ്യമാണ് മലയാളിയായ ശ്രീനിധി മേനോന്. അടുത്തിടെ ഒരു അഭിമുഖത്തില് നടി തമിഴ്സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി സംസാരിച്ചത് ഏറെ ചര്ച്ചയായിരുന്നു.
അഡ്ജസ്റ്റ് ചെയ്യുകയെന്ന് പറയുമ്പോള് ആദ്യം മനസിലായില്ല. പുതുമുഖങ്ങള്ക്ക് അവസരം ലഭിക്കണമെങ്കില് അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലര് പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിധി വെളിപ്പെടുത്തി.
അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള് ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തില് അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാന് പറഞ്ഞിരുന്നു. അപ്പോള് അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവര് സംസാരിക്കുക.
നമുക്ക് അത് വേണ്ടെങ്കില് ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം എന്നും ശ്രീനിധി വ്യക്തമാക്കുന്നു.
അത്തരം അവസരങ്ങള് ആദ്യം തന്നെ നിരസിച്ചില്ലെങ്കില് പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറഞ്ഞു.
നമ്മള് അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില് വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും കാലുമില്ലേ എന്നും ശ്രീനിധി ചോദിച്ചു.
നമ്മള് അദ്ധ്വാനിച്ച് ഒരു നിലയില് എത്തിയാല് ഇതേ ആളുകള് തന്നെ ഞാനാണ് അവളെ പ്രശസ്തിയില് എത്തിച്ചതെന്ന് പറയും.
നയന്താരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവരാണെന്നാണ് പറയുന്നത്. ശ്രീനിധിയെ ഈ ഇന്ഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാള് പറഞ്ഞിരുന്നു.
ആദ്യം അദ്ദേഹം തനിക്ക് കുറച്ച് പ്രൊജക്ടുകള് വാഗ്ദാനം ചെയ്തിരുന്നു. എന്നാല് അന്ന് താന് അത് നിരസിച്ചെന്ന് ശ്രീനിധി പറഞ്ഞു.
മലയാളത്തില് ഛായ പെന്സില് എന്ന ചിത്രത്തില് ശ്രീനിധി അഭിനയിച്ചിട്ടുണ്ട്. തമിഴില് ഏതാനും ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.
അതേ സമയം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരമുഖമാണ് ശ്രീനിധി വെളിപ്പെടുത്തിയത്. താന് മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇന്ഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി.
ശ്രീനിതിയോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്.
പ്ലസ് വണ്ണിന് പഠിക്കുമ്പോള് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില് അഭിനയിക്കാന് അവസരം ലഭിച്ചുവെന്നും അപ്പോള് കാസ്റ്റിംഗ് നടത്തിയ ആള് തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു.
എന്നാല് ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര് കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നില്ക്കാം എന്നും പറഞ്ഞുവെന്ന് നടി പറയുന്നു.
എന്നാല്, താന് അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാള് നല്ല വേഷങ്ങളില് അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള് നല്കുന്നതാണ് സിനിമാ മേഖലയില് അഡ്ജസ്റ്റ്മെന്റ് എന്ന് ശ്രീനിധിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു.
എന്നാല് ശ്രീനിധിയുടെ അമ്മ, തങ്ങള് അത്തരത്തില് ഉള്ള കുടുംബത്തില് നിന്നും വരുന്നവര് അല്ലെന്ന് പറയുകയാണ് ഉണ്ടായത്.
പക്ഷെ അയാള് വിടാന് കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞതായി ശ്രീനിധി അഭിമുഖത്തില് വ്യക്തമാക്കി.
ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാന്സ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു.