
കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെ വീണ്ടും നടൻ ശ്രീനിവാസൻ. ആശയങ്ങൾ പരാജയപ്പെടുന്പോഴാണ് പാർട്ടികൾ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗ്ഗം മാത്രമായി മാറുകയാണെന്നും താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. പലരും തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചതാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.