കൊച്ചി: അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശ്രീനിവാസൻ. ഇന്നസെന്റ് അങ്ങനെ പറയാൻ പാടില്ലായിരുന്നു. സിനിമാ സംഘടനകൾ ചിലർക്ക് ചില സാന്പത്തിക സഹായം നൽകുന്നതൊഴിച്ചാൽ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് പറയാനായി ഇന്നസെന്റ് ഇരിങ്ങാലക്കുടയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീനിവാസൻ രംഗത്തെത്തിയത്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്ത മേഖലയാണ്. നടികൾ ഇപ്പോൾ പണ്ടത്തേപ്പോലെ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്.