ന​ട​ൻ ശ്രീ​നി​വാ​സൻ വെന്‍റിലേറ്ററിൽ; ന​ട​ന് ട്രി​പ്പി​ള്‍ വെ​സ​ല്‍ ഡി​സീ​സ് അവസ്ഥ; ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​പുരോഗതി ഇപ്പോൾ ഇങ്ങനെ…

 

അ​ങ്ക​മാ​ലി: ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്.

ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

മാ​ര്‍​ച്ച് 30ന് ​നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ശ്രീ​നി​വാ​സ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യി​ല്‍ ന​ട​ന് ട്രി​പ്പി​ള്‍ വെ​സ​ല്‍ ഡി​സീ​സ് (ധ​മ​നി​ക​ളി​ലെ ര​ക്ത​മൊ​ഴു​ക്കി​ന് ത​ട​സം നേ​രി​ട​ല്‍) ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് 31നു ​ബൈ​പാ​സ് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മൂ​ന്നു​ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ അ​ണു​ബാ​ധ​യു​ണ്ടാ​കു​ക​യും വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment