മട്ടന്നൂർ: വിഷമയമായ ഭക്ഷണം കഴിക്കുന്ന ശൈലി ഒഴിവാക്കിയില്ലങ്കിൽ വലിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് നടനും ജൈവകൃഷിയുടെ പ്രചാരകനുമായ ശ്രീനിവാസൻ. രോഗ പ്രതിരോധത്തിന് ജൈവികമായ ചികിത്സ മാർഗങ്ങൾ കൂടുതലായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് ഗ്രാമ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള ത്രിദിന പരിശീലന കളരി പഴശി ഗവ എൽ.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശ്രീനിവാസൻ. ജില്ലാ ആയുർവേദ ഡിഎംഒ പി.വി.ശ്രീദേവി അധ്യക്ഷത വഹിച്ചു. ഡോ.സുജ ജി. നായർ, ഡോ.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. –