തൃശൂർ: ഓടുന്ന ബസിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താ ൻ ശ്രമിച്ച കേസിൽ കാർഷിക സർവകലാശാല ചാലക്കുടി അഗ്രോണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രഫ. ശ്രീനിവാസനെ സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
48 മണിക്കൂറിൽ അധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ ഉടൻ സസ്പെൻഡ് ചെയ്യണമെന്നു സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആറു ദിവസത്തിനു ശേഷമാ ണു ശ്രീനിവാസനെ സസ്പെൻഡ് ചെയ്യുന്നത്. പ്രഫ. ഇ.കെ. കുരിയനെ പകരം സ്റ്റേഷൻ മേധാവിയായി ചുമതലപ്പെടുത്തി.
സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായാണു സസ്പെൻഷൻ. ജയിലിലായ മേധാവിക്കെതിരേ നടപടിയെടുക്കാത്തതിനും പകരം മേധാവിയെ നിയമിക്കാത്തിനുമെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ വിവാദമായതോടെയാണു സസ്പെൻഷൻ ഉത്തരവിറക്കാൻ സർവകലാശാല തയാറായത്.