ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ രാജാവ് എന്നാണ് ശ്രീനിവാസന്‍ അറിയപ്പെടുന്നത്. സന്ദേശം എന്ന ഒറ്റ ചിത്രമാണ് ശ്രീനിവാസനെ ഈ വിളിക്ക് യോഗ്യനാക്കിയത്. ഇപ്പോളിതാ അയാള്‍ ശശി എന്ന പുതിയ ആക്ഷേപഹാസ്യ ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ശ്രീനിവാസന്‍. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനിവാസന്റെ വാക്കുകളിലേക്ക്…
സന്ദേശം സംവിധാനം ചെയ്യുന്ന സമയത്ത് പടം ഇത്രയും ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ല. ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും സുമൂഹത്തില്‍ നടക്കുന്നതുകൊണ്ടാണ് പടം ഇപ്പോഴും പ്രസക്തിയുള്ളതായി തുടരുന്നത്. തീര്‍ച്ചയായും ഇത്തരം സിനിമകള്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്താന്‍ ഉപകരിക്കുന്നതാണ്. എന്റേ തന്നെ ആത്മസംതൃപ്തിയാണ് എനിക്കു പ്രധാനം. ജനങ്ങള്‍ വെറും പൊട്ടന്മാരല്ലെന്ന് ഭരണാധികാരികള്‍ അറിയണം. അതാണ് എന്റെ ലക്ഷ്യം.
ഇക്കാലത്ത് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകള്‍ ഇറങ്ങാത്തതിനു കാരണം വിശാലമായി ചിന്തിക്കുന്ന സംവിധായകരുടെ അഭാവമാണ്. പുതുതലമുറയ്ക്കു പത്രവായന പോലും കുറവാണ്. അവര്‍ അവരുടേതായ ലോകത്ത് മാത്രം ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിനീത് പോലും ഇത്തരക്കാരനാണ്. ഇത് ശരിയല്ല.
സംവിധാനത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. രാഷ്ട്രീയത്തിലേക്ക് ഒട്ടുമില്ല. അഭിനയം തുടരും. കൂടാതെ ഇപ്പോള്‍ കൃഷിയുമുണ്ട്. വീടിനടുത്തായി 40 ഏക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. വിഷം തളിക്കുന്നതെന്തിനാണ്? 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കീടനാശിനികള്‍ പ്രയോഗിച്ചിരുന്നില്ലല്ലോ? പക്ഷേ അന്നും മനുഷ്യന്‍ കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്തിരുന്നില്ലേ? വയനാട്, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്- തനിനാടന്‍ കര്‍ഷകനായി മലയാളത്തിന്റെ ശ്രീനി പറഞ്ഞുനിര്‍ത്തുന്നു.