തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന കാര്യം മന്ത്രി പറഞ്ഞില്ല. നിയമസഭയിൽ പി.കെ ബഷീർ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശ്രീറാം അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.
അപകട സമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് വഫയായിരുന്നെന്നാണ് ശ്രീറാം മൊഴിനൽകിയത്. എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.