കോഴിക്കോട്: സര്വേഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താന്‍ നടപടിഎടുത്തതായി മന്ത്രി എ.കെ.ശശീന്ദ്രന് . പോലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി.
ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വാഹനം ഓടിച്ചതാരായാലും ലൈസന്‍സ് റദ്ദ് ചെയ്യും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ജില്ലാകളക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.