ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് സ​സ്പെ​ൻ​ഷ​ൻ;  സ​ർ​വേ ഡ​യ​റ​ക്ട​ർ  സ്ഥാനത്തുനിന്നും നീക്കിയതായി ചീഫ്  സെക്രട്ടറിയുടെ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ർ​വേ ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സാ​ണ് ശ്രീ​റാ​മി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ർ​വീ​സി​ലി​രി​ക്കെ റി​മാ​ൻ​ഡി​ലാ​യാ​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട​ണ​മെ​ന്നാ​ണ് ച​ട്ടം. ഈ ​ച​ട്ടം മു​ൻ നി​ർ​ത്തി​യാ​ണ് സ​ർ​വേ ഡ​യ​റ​ക്ട​ർ സ്ഥാനത്തു നിന്ന് ശ്രീ​റാ​മി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ര​ക്ത​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നി​രു​ന്നു. കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം പോ​ലീ​സി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ന് സ്ഥി​രീ​ക​ര​ണ​മാ​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​റാ​മി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും പു​റ​ത്തു വ​ന്ന​ത്.

നേ​ര​ത്തെ, ശ്രീ​റാം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ട്രോ​മ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ചം​ഗ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ണ് ശ്രീ​റാ​മി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യ​ത്. ശ്രീ​റാ​മി​ന് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

Related posts