തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലെ ട്രോമ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റാൻ തീരുമാനം. മെഡിക്കൽ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ശ്രീറാമിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് മെഡിക്കല്‍ ബോർഡിന്റെ വിലയിരുത്തല്‍. വിവാദങ്ങളെത്തുടർന്ന് ശ്രീറാം കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നും വിവരമുണ്ടായിരുന്നു.
മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെ വാർഡിലേക്ക് മാറ്റും
