തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുക. ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരിക്കും റിപ്പോർട്ടെന്നാണ് വിവരം.
മാധ്യമ പ്രവർത്തകന്റെ മരണം; ചീഫ് സെക്രട്ടറിക്ക് ഡിജിപി ഇന്ന് റിപ്പോർട്ട് നൽകും
