മലപ്പുറം: അപവാദ വ്യവസായങ്ങൾ അഭിരമിക്കുന്നവർ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എത്ര ആഴത്തിൽ കുഴിച്ചിട്ടാലും സത്യം പുറത്തുവരുമെന്നും സ്പീക്കർ പറഞ്ഞു.
അപവാദങ്ങളിൽ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളിൽ മുഴുകുന്നവരാണു തെരഞ്ഞെടുപ്പിൽ വിജയിക്കുക. ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്തുത മറക്കരുത്.
നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളിൽ നടക്കേണ്ട വികസനവും ഏത് തരത്തിൽ വേണമെന്ന് തെരഞ്ഞെടുക്കുകയാണ്. അതിനാൽ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ വിജയിക്കില്ല. ആരോപണങ്ങൾ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കർ പറഞ്ഞു.
കെ സുരേന്ദ്രന്റെ ആരോപണങ്ങളിൽ എത്രത്തോളം ശരിയാണെന്ന് പൊതുജനം മനസിലാക്കട്ടെ. ഇവയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
മാധ്യമങ്ങൾ മൊഴികളോ റിപ്പോർട്ടുകളോ കണ്ടിട്ടല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും ശ്രീരാമകൃഷ്ണൻ വിമർശിച്ചു.മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്നും
സ്പീക്കർ എന്ന നിലയിൽ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ.