തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസിന് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാകില്ല.
നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചെങ്കില്‍ ഹാജരാകുന്ന കാര്യം പരിഗണിക്കുമെന്നും അയ്യപ്പന് വ്യക്തമാക്കി. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10ന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ വിദേശ യാത്രകളില്‍ വ്യക്തതയുണ്ടാക്കുന്നതിനുമാണ് മൊഴിയെടുക്കുന്നത്.