ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണടവിവാദത്തില്‍. സ്പീക്കര്‍ കണ്ണട വാങ്ങിയ വകയില്‍ കൈപ്പറ്റിയത് 49,900 രൂപയെന്നാണ് റിപ്പോര്‍ട്ട്. ചികിത്സായിനത്തില്‍ 4,25,594 രൂപ വാങ്ങിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സ്പീക്കറുടെ കണ്ണടയുടെ ലെന്‍സിന് 45,000 രൂപയും ഫ്രെയിമിന് 4,900 രൂപയും കൈപറ്റിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയില്‍ പറയുന്നത്.