താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കര്‍ രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്കിയവര് നികൃഷ്ട ജീവിയാണെന്നും സ്പീക്കര്‍ വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകള്‍ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു.
കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല.
ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.