മലയാളീ പ്രേക്ഷകരുടെ പ്രിയ താരസഹോദരിമാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ. കല്പനയുടെ മകൾ ശ്രീമയിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ പൊടിയമ്മയ്ക്ക് (ഉർവശി) ഒപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീസംഖ്യ.
‘പൊടിയമ്മയ്ക്കൊപ്പമുള്ള ആദ്യ ഷോട്ടിലും എനിക്കു പേടിയായിരുന്നു. ഉര്‍വശി എന്നത് എന്റെ ചെറിയമ്മയാണെന്നു മാറ്റി നിര്‍ത്തി ഇത്രയും വലിയ ഒരു ആര്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന പേടിയായിരുന്നു. അമ്മയുടെയോ ചെറിയമ്മയുടെയോ വലിയമ്മയുടെയോ ഒന്നും പേരില്‍ ആവരുത് സിനിമയിലേക്ക് വരുന്നത് എന്ന് തന്നെയാണ് ചിന്തിച്ചത്.
പക്ഷെ ഉറപ്പായും എന്റെ അമ്മയുടെ പേരും അവരുടെ കുടുംബവും 40 വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളപ്പോള്‍ ഞാന്‍ ആദ്യമായി സിനിമയിലേക്കു കടന്നു വരുമ്പോള്‍ അവരുടെ പേരു വരാതിരിക്കില്ല.
ഞാന്‍ ആദ്യം വരുമ്പോള്‍ ഇപ്പോള്‍ കല്പ്പനയുടെ മകളാണ്, കലാരഞ്ജിനിയുടെ മകളാണ്, ഇല്ലെങ്കില്‍ ഉര്‍വശിയുടെ മകളാണ് എന്നൊക്കെയുള്ള പേര് എനിക്കുണ്ടാകും.
പക്ഷെ ഒരു നില ഉറപ്പിച്ച് കഴിഞ്ഞ് ഭാവിയില്‍ അവര്‍ എന്റെ അമ്മമാരാണ് എന്ന പേരില്‍ അറിയപ്പെടണം എന്നാണ് എന്റെ ആഗ്രഹം. -ശ്രീസംഖ്യ