മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് കൽപ്പന. കൽപ്പനയുടെ മകൾ ശ്രീസംഖ്യയോട് അതുകൊണ്ട് തന്നെ ഏവർക്കും മമതയുണ്ട്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.
അഭിനയരംഗത്തേക്കു കടന്നു വരാനൊരുങ്ങുന്ന ശ്രീസംഖ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാണാൻ അമ്മയെ പോലെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് ശ്രീസംഖ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അഭിനയമാണ് ശ്രീസംഖ്യയുടെ പാഷൻ. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അമ്മയെ പോലെ അഭിനയത്തിൽ ശ്രീസംഖ്യയും കൈയടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമ്മയെ പോലെ തന്നെയാണ് ശ്രീസംഖ്യയുടെ സംസാരമെന്ന് അഭിമുഖങ്ങൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.