ബിഗ് ബോസ് ഹിന്ദി എഡിഷനിലെ മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ക്രിക്കറ്റ് പിച്ചില്‍ വില്ലനായിരുന്ന ശ്രീ ബിഗ് ബോസിലും അത്ര നല്ല ഇടപെടലല്ല നടത്തുന്നത്. ഷോയിലെ വില്ലനെന്നാണ് ശ്രീയെപ്പറ്റി സഹമത്സരാര്‍ഥികള്‍ കുറ്റംപറയുന്നത്. എന്നാല്‍ ശ്രീ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്.
ബിഗ്‌ബോസ് ഷോയില്‍ ശിക്ഷയായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തിഹാര്‍ ജയിലിലെ ദിനങ്ങള്‍ ഓര്‍മ വന്നതാണ് താരത്തെ വേദനിപ്പിച്ചത്. വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികള്‍ ശ്രീ തുടരുന്നതായും ആരോപണമുയര്‍ന്നു. ഇതോടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്.
പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു. എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്നു പൊട്ടിക്കരയാന്‍ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.