സല്മാന് ഖാന് അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും. കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ ശ്രീശാന്ത് മറ്റൊരു മത്സരാര്‍ഥിയായ സോമി ഖാനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഷോ വിടുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയത്. ഇടക്ക് വെച്ച് നിര്‍ത്തിപ്പോവുകയാണെങ്കില്‍ കളേഴ്സ് ടെലിവിഷന്‍ ഈ തുക നല്‍കുമെന്നാണ് കരാറിലുള്ളത്. നേരത്തേ ജലക് ദിഖ്ല ജാ എന്ന ഷോയും ശ്രീശാന്ത് ഇടക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു.
ഷോ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി എന്ന നിലയില്‍ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്ബോസ് എന്‍ട്രിയെ നോക്കി കണ്ടിരുന്നത്. പ്രസ് കോണ്‍ഫറന്‍സ് ടാസ്കില് ശ്രീശാന്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിഗ് ബോസ് ടാസ്ക് റദ്ദാക്കി.
ടാസ്കില് ഒട്ടും താല്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ മറ്റു മത്സരാര്‍ഥികള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്ക് ടാസ്ക്കില് താല്പര്യമില്ലെന്ന് ശ്രീശാന്ത് തുറന്നടിച്ചു. ടാസ്ക്ക് ചെയ്യാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് താക്കീത് നല്‍കിയിട്ടും ശ്രീശാന്ത് കൂട്ടാക്കിയില്ല. തന്റെ ഊഴം ആയപ്പോള്‍ ഒട്ടും താല്പര്യമില്ലാതെയാണ് ശ്രീശാന്ത് പാനലിനൊപ്പം ഇരുന്നത്.
ടാസ്ക് അനുസരിച്ചുള്ള ചര്‍ച്ച നടത്താനും ശ്രീശാന്ത് വിസമ്മതിച്ചു. മറ്റ് മത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചിട്ടും ബിഗ് ബോസിന്റെ മുന്നറിയിപ്പ് വന്നിട്ടും ശ്രീശാന്ത് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല ഒരു വാക്ക് പോലും മിണ്ടിയില്ല. പിന്നാലെ ഈ ടാസ്ക് തന്നെ ബിഗ് ബോസ് ഉപേക്ഷിക്കുകയായിരുന്നു.
മുന്‍പ് ഝലക് ദിഖ്ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള ശ്രീശാന്തിന്റെ ഇറങ്ങിപ്പോക്ക് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. താന്‍ പരോളില്‍ ഇറങ്ങിയ സമയത്തായിരുന്നു ആ ഷോ എന്നും ഇപ്പോള്‍ ബിഗ് ബോസില്‍ വരുന്ന സമയത്ത് തനിക്ക് ഒന്നും തെളിയിക്കാനില്ലെന്നും ഷോ തുടങ്ങും മുന്‍പുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു.