മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്ബോസ് ഷോയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ക്രിക്കറ്റ് താരം ശ്രീശാന്തിനെന്ന് സൂചന. അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം ഒരു ദേശീയമാധ്യമമാണ് പുറത്തുവിട്ടത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. 17 മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷമാണ് പ്രതിഫലമായി നല്‍കുന്നത്. പെണ്‍ സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്.
ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കര്‍ തൊട്ടുപുറകിലുണ്ട്. 100 ദിവസമാണ് ഷോ നടക്കുക. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശ്രീ തീരുമാനം മാറ്റുകയായിരുന്നു.