ബിഗ്ബോഗ് ഹിന്ദി പതിപ്പിന്റെ 12-ാം സീസണിലെ ഏറ്റവും പ്രശസ്തനായ മത്സരാര്ഥിയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ തുടങ്ങിയ അന്നു മുതല്‍ താരം പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഷോയില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകര്‍ ശ്രീയ്ക്കു തന്നെ. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ദേവിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍ സാന്‍വിക ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി.
ശ്രീശാന്ത് – ഭുവനേശ്വരി ദമ്പതികളുടെ മൂത്ത മകള്‍ സാന്‍വികയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് ഈ ചിത്രം. ഭുവനേശ്വരി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വളരെപ്പെട്ടെന്നു തന്നെ വൈറലായി. നൂറു ദിവസമായി തുടരുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാന്‍ ഹൗസിലെത്തി.
ഭാര്യയെയും മക്കളെയും ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളില്‍ എല്ലായിടവും കൊണ്ടു നടന്നു കാണിക്കുകയും ബിഗ് ബോസിലെ മത്സരത്തില്‍ തനിക്കു ലഭിച്ച മൂന്നു മെഡലുകള്‍ അവര്‍ക്കു കൊടുക്കുകയും ചെയ്തു.ഹൗസില്‍ നിന്നു തിരികെ വന്ന ശേഷമാണ് ട്വിറ്ററിലൂടെ ഒരു ചിത്രം ഭുവനേശ്വരി ആരാധകര്‍ക്കായി പങ്കുവെച്ചത്. ശ്രീശാന്തിന്റെ മകള്‍, അച്ഛന് കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ്, കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. മകള്‍ ശ്രീശാന്തിനെ അത്രയധികം മിസ് ചെയ്യുന്നുണ്ടെന്നും അവളുടെ കഴുത്തില്‍ നിന്നും ആ മെഡല്‍ ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ലെന്നും ഭുവനേശ്വരി കുറിച്ചു. രണ്ടു ദിവസമായി അവളതു ചേര്‍ത്തു പിടിച്ചു നടക്കുകയാണെന്നും ഭുവനേശ്വരി കുറിച്ചു. വളരെപ്പെട്ടെന്നു തന്നെ പോസ്റ്റ് വൈറലാവുകയും ചെയ്തു.
Saanvika didn't remove the Sultani Akhada medal that @sreesanth36 gave her for next 2 days. She even slept wearing it. @ShindeShilpaS . Father is every daughter's first love. #Sreesanth #SreeFam ❤️ pic.twitter.com/fymwowEIEN
— Bhuvneshwari Sreesanth (@Bhuvneshwarisr1) December 10, 2018