ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഹൻസിക മോട്വാനി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരീഷ് നാരായണനും ഹരിശങ്കറുമാണ്. ചിത്രം ഒരു ഹൊറർ കോമഡിയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
തമിഴിലെ ആദ്യ 3ഡി ചിത്രമായ ആന്പുലിയുടെ സംവിധായകരാണ് ഹരീഷ് നാരായണനും ഹരിശങ്കറും. ആ, ജംബുലിംഗം എന്നീ ചിത്രങ്ങളും ഇവർ സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
അക്സർ2, കാബറെ എന്നീ ഹിന്ദി ചിത്രങ്ങളിലും ടീം 5 എന്ന മലയാള സിനിമയിലും കെന്പഗൗഡ2 എന്ന കന്നട ചിത്രത്തിലും ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്.