മുംബൈ: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്ത് ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തില്ലെന്ന കാര്യത്തിൽ ഏറെക്കൂറെ ഉറപ്പായി.
ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വർഷം ഏപ്രിലിൽ തുടങ്ങുന്ന സ്കോട്ടിഷ് ലീഗിൽ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ടീം ഫൈവ് എന്ന ചിത്രത്തെക്കുറിച്ച് താരം ഫേസ്ബുക്കിൽ ആരാധകരോട് സംസാരിക്കുന്നതിനിടയിലാണ് തിരിച്ചു വരവിനെക്കുറിച്ച് പങ്ക് വച്ചത്.