കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജി ഈ മാസം 28 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സ്കോട്ട്ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ആജീവനാന്ത വിലക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ വിലക്ക് നീക്കാനോ സ്കോട്ട്ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി നല്‍കാനോ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍ ആറാം സീസണില്‍ വാതുവയ്പുകാരുമായി ഒത്തുകളിച്ചെന്നാരോപിച്ച് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ കോടതിവിധി അന്തിമമല്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ പോലീസ് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.