ശ്രീ​വ​ല്ലി എ​ന്നെ വി​ട്ടുപോ​യി​ട്ടി​ല്ല; മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണെന്ന് ര​ശ്മി​ക

ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്രം ഇ​തു​വ​രെ എ​ന്നെ വി​ട്ടു​പോ​യി​ട്ടി​ല്ല. മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗം റി​ലീ​സ് ചെ​യ്ത​പ്പോ​ള്‍ മു​ത​ല്‍ ശ്രീ​വ​ല്ലി​യെ നി​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ത്താ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ​യാ​കാം ശ്രീ​വ​ല്ലി എ​ന്‍റെ​യു​ള്ളി​ല്‍ നി​ന്ന് ഒ​രി​ക്ക​ലും ഇ​റ​ങ്ങി​പ്പോ​കാ​ത്ത​ത്. വീ​ട്ടി​ല്‍​പ്പോ​ലും ചി​ല​ നേ​ര​ത്ത് ഞാ​ന്‍ ശ്രീ​വ​ല്ലി​യെ​പ്പോ​ലെ സം​സാ​രി​ക്കാ​റു​ണ്ട്. ശ്രീ​വ​ല്ലി​യെ മ​ല​യാ​ളി​ക​ളും ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത​തി​ല്‍ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്.

കൊ​ച്ചി​യി​ല്‍ വ​ന്നി​റ​ങ്ങി​യ നേ​രം മു​ത​ല്‍ ഞാ​ന്‍ ഇ​വി​ട​ത്തെ അ​ല്ലു അ​ര്‍​ജു​ന്‍ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ല്ലു​വി​നെ കാ​ണാ​ന്‍ എ​ത്ര​യോ പേ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​വി​ടെ​യു​മൊ​ക്കെ കാ​ത്തു​നി​ന്ന​ത്.

പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള നി​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും അ​തു​പോ​ലെ​യാ​ണെ​ന്ന​റി​യാം. പു​ഷ്പ​യു​ടെ ര​ണ്ടാം വ​ര​വും നി​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ക്കു​മെ​ന്ന​തി​ല്‍ എ​നി​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല. -ര​ശ്മി​ക

Related posts

Leave a Comment