പുഷ്പ 2 എന്ന ചിത്രം കളക്ഷന് റിക്കാര്ഡുകള് തിരുത്തിയെഴുതി ജൈത്രയാത്ര തുടരുകയാണ്. അല്ലു അര്ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം പ്രശംസകളും വിമര്ശനങ്ങളും നേരിടുന്നു. ഇപ്പോഴിതാ ശ്രീവല്ലിയെ സ്വീകരിച്ചവര്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന.
പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സാരിയാണ് രശ്മിക ധരിച്ചിരുന്നത്. എന്നാൽ, സിനിമയിലെ ഒരു ലുക്ക് നടി തന്റെ ഇന്സ്റ്റാഗ്രാം പേജില് പങ്കുവച്ചിരുന്നില്ല. തലയില് മുല്ലപ്പൂവൊക്കെ ചൂടിയ ആ ലുക്ക് പങ്കുവയ്ക്കാനായി ആരാധകര് ആവശ്യപ്പെട്ടിരുന്നു. ആ ഫോട്ടോയ്ക്കൊപ്പമാണ് രശ്മികയുടെ നന്ദി പ്രകടനം.
നിങ്ങള് എന്നോട് പോസ്റ്റ് ചെയ്യാന് ആവശ്യപ്പെട്ട ആ ലുക്ക് ഇതാ. നന്ദി, പുഷ്പ എന്ന സിനിമയ്ക്കും ശ്രീവല്ലി എന്ന കഥാപാത്രത്തിനും നിങ്ങള് നല്കുന്ന സ്നേഹത്തിന് നന്ദി ഗായിസ്. നിങ്ങള് സിനിമ കണ്ടിട്ടുണ്ടെങ്കില്, നിങ്ങള്ക്കത് ആസ്വദിക്കാന് കഴിഞ്ഞു എന്നും വീണ്ടും സിനിമ ഒരിക്കല് കൂടി കാണും എന്നും ഞാന് പ്രതീക്ഷിക്കുന്നു.
നിങ്ങള് ഇനിയും പുഷ്പ കണ്ടില്ല എങ്കില്, പ്ലീസ് പോയി കാണൂ. ഉമ്മ, ഒരുപാട് സ്നേഹം’ എന്നാണ് ചിത്രങ്ങള്ക്കൊപ്പം രശ്മിക കുറിച്ചത്. ആവശ്യപ്പെട്ട് കിട്ടിയ രശ്മികയുടെ പുതിയ ലുക്ക് ആസ്വദിക്കുന്ന ആരാധകരെയും പ്രശംസിക്കുന്നവരെയും കമന്റ്ബോക്സില് കാണാം. രാജകുമാരിയെ പോലെ സുന്ദരിയാണ്, രശ്മികയല്ല ക്രഷ്മിക എന്നിങ്ങനെയൊക്കെയാണ് കമന്റുകള്.