ഏറെ പ്രേക്ഷകരുള്ള ഒരു ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനിസ്ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ വന്‍ഹിറ്റായി മുന്നേറുകയാണ്.
അഭിനയ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നേടാനും പലര്‍ക്കും സ്റ്റാര്‍ മാജിക് ഉപകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ തമാശകളും കളികളുമൊക്കെയാണ് സ്റ്റാര്‍ മാജിക് കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ പലപ്പോഴും ഷോ വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ മുതല്‍ ഷോയുടെ പ്രമേയം വരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്.
ഇത്തവണ പ്രശ്നം ദ്വയാര്‍ത്ഥമുള്ള തമാശയാണ്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ് എന്നാണ് സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശം. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ശ്രീവിദ്യ പറയുന്ന ഡയലോഗാണ് വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുന്നത്.
സ്റ്റാര്‍ മാജിക്കിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിമുകള്‍. ഇത്തരത്തിലൊന്നിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.
ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
പിന്നാലെ എനിക്ക് ഈ കിടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എന്ന് ശ്രീവിദ്യ പറയുന്നു. ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്.
ഇതേ കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. കോമഡിയാവാം, പക്ഷെ ഇതല്പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ശ്രീവിദ്യയുടെ വാക്കുകള്‍ പക്കാ അശ്ലീലമാണെന്നാണ് ഒരു കൂട്ടര് പറയുന്നത്. റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിയ്ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടുന്നു.
കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. എന്നാല്‍ ഇപ്പോള്‍ നിലവാരമില്ലെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
ദ്വയാര്‍ത്ഥം അമിതമായി ഉപയോഗിച്ചാല്‍ കോമഡി ആവില്ലെന്നും താരങ്ങളോടായി വിമര്‍ശകര്‍ പറയുന്നുണ്ട്. നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
കൂട്ടത്തില്‍ ഇരുണ്ട നിറമുള്ളവരേയും തടിയുള്ളവരേയും കളിയാക്കുന്നുവെന്നതായിരുന്നു വിമര്‍ശനം. സ്റ്റാര്‍ മാജിക്കിലെ താരമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഷോയ്ക്കെതിരേ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതും വലിയ വിവാദമായിരുന്നു.
ഒരിക്കല്‍ ഷോയില്‍ അതിഥിയായി എത്തിയ സാബു മോന് ഷോയ്ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വാര്‍ത്തയായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ ഷോയുടെ ടീമില്‍ നിന്നും എന്തെങ്കിലും പ്രതികരണമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.