വടക്കു നോക്കി യന്ത്രത്തിനു ശേഷം ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്. പ്രിയദര്ശന്, സത്യന് അന്തിക്കാട് തുടങ്ങിയവരോടെക്കെ ശ്രീനിവാസന് കഥ ചര്‍ച്ച ചെയ്തു എങ്കിലും ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ല. അതിനിടയില്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ശ്രീനിവാസന് തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. താന്‍ ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യും എന്ന സംശയത്തിലാണ് താനെന്നും ശ്രീനി ലാലിനോടു പറഞ്ഞു.
ഇതു കേട്ട പാടേ മോഹന്‍ലാല്‍ പറഞ്ഞു തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു തമിഴ് താരം സംഗീതയെ നായികയായി നിര്‍ദേശിക്കുകയായിരുന്നു. ആ സംഭവത്തിനു മുമ്പു വരെ താന്‍ ഓര്‍ത്തിരുന്നതു മോഹന്‍ലാല്‍ കലാബോധം ഇല്ലാത്ത നടനാണ് എന്ന്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു മാറി എന്നു ശ്രീനിവാസന് പറയുന്നു. മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണ് എന്നു ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുതരില്ല. മാത്രമല്ല ഇനി ആരേലും അങ്ങനെ പറഞ്ഞാല്‍ ഞാന്‍ അവനെ തല്ലുകയും ചെയ്യും എന്നു നടനും സംവിധായകനുമായ ശ്രീനിവാസന് പറയുന്നു.