2003 മുതൽ 2023 വരെ; അഞ്ച് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി ശ്രേയ ഘോഷാൽ

അഞ്ചാം ദേശീയ പുരസ്‌കാര നിറവിൽ ശ്രേയാ ഘോഷാൽ. ചൊവ്വാഴ്ച ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് ഗായിക തന്‍റെ അഞ്ചാമത്തെ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

‘ഇരവിൻ നിഴൽ’ എന്ന തമിഴ് ചിത്രത്തിലെ ‘മായാവ ചായവ’ എന്ന ഗാനത്തിനാണ് ശ്രേയ ഘോഷാലിന് പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന ഒരു വീഡിയോ ഗായിക തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ടു.

“ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഇന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിയിൽ നിന്ന് ദേശീയ അവാർഡ് വാങ്ങി, ഈ ബഹുമദിയ്ക്ക് നന്ദി.

അതോടൊപ്പം ഇരവിൻ നിഴലിലെ മായാവ ചായവ എന്ന മനോഹരമായ ഗാനത്തിന് എ ആർ റഹ്മാൻ, രാധാകൃഷ്ണൻ പാർത്ഥിബൻ, രാകേന്ദു മൗലി വെണ്ണേലകണ്ടി എന്നിവർക്ക്  പ്രത്യേക നന്ദി  അറിയിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ആരാധകരും സെലിബ്രിറ്റികളും ശ്രേയയെ പ്രശംസിച്ച് എത്തിയിരുന്നു. സോനു നിഗം, സുനിധി ചൗഹാൻ  നകുൽ മേത്ത എന്നിവർ അഭിനന്ദിച്ചുള്ള കമന്‍റുകളുമായെത്തി. 

2003 ൽ ‘​ദേ​വ്ദാ​സ്’ എ​ന്ന ചി​ത്ര​ത്തി​ലെ ബൈ​രി പി​യ എ​ന്ന ഗാ​ന​ത്തി​നാ​ണ് ശ്രേ​യാ ഘോ​ഷാ​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ​ത്. പി​ന്നീ​ട് ‘ധീ​രെ ജ​ൽ​ന’ ( പ​ഹേ​ലി ), ‘യേ ​ഇ​ഷ്ക് ഹാ​യേ’ ( ജ​ബ് വി ​മെ​റ്റ് ) എ​ന്നി​വ​യ്ക്കും ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. 2010 ൽ ​ര​ണ്ട് ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ​ത്. മ​റാ​ത്തി ചി​ത്ര​മാ​യ ജോ​ഗ്വാ​യി​ലെ ജി​വ് ദം​ഗ്ല​യും ബം​ഗ്ലാ സി​നി​മ​യാ​യ അ​ന്ത​ഹീ​നി​ലെ ഫെ​രാ​രി മോ​നും. 

 

 

 

 

 

Related posts

Leave a Comment