ഗായിക ശ്രേയ ഘോഷാല് പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യല് മീഡിയയില് തരംഗം. ചുവന്ന ഫ്രോക്കില് സിംപിള് ആയാണ് ഗായിക തിളങ്ങുന്നത്. മറ്റ് അലങ്കാര വസ്തുക്കളൊന്നുമില്ലാത്ത ഫ്രോക്കില് സാറ്റിന് ഫാബ്രിക് കൊണ്ടുതന്നെ ആകര്ഷണീയമായ ഡിസൈനുകള് ചെയ്തിരിക്കുന്നു.
സ്ലീവ്സില് റോസാപ്പൂക്കള് പോലെ ഫാബ്രിക് തുന്നിച്ചേര്ത്തിരിക്കുന്നു. ഓപ്പണ് ഹെയര്സ്റ്റൈല് ആണ് ശ്രേയ ഘോഷാല് തിരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രത്തിനൊപ്പം ഗോള്ഡന് നിറത്തിലുളള ലളിതമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. മിനിമല് മേക്കപ്പില് തിളങ്ങിയ ശ്രേയയുടെ ചിത്രങ്ങള് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.