അമ്മയാകാനൊരുങ്ങുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച് ഗായിക ശ്രേയ ഘോഷാൽ. വയറിൽ കൈ ചേർത്ത് നിൽക്കുന്നതിന്റെ ചിത്രം ശ്രേയ പങ്കുവച്ചു.
ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഇക്കാര്യം അറിയിക്കുന്നത്. ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്.