സ്വർ​ണ വെ​ടി​മു​ഴ​ക്കംസ്വർ​ണ വെ​ടി​മു​ഴ​ക്കം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ​​നേ​​ട്ടം 12 ആ​​യി. ഇ​​ന്ന​​ലെ ശ്രേ​​യ​​സി സിം​​ഗ് ആ​​ണ് ഇ​​ന്ത്യ​​ക്കാ​​യി സു​​വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. വ​​നി​​ത​​ക​​ളു​​ടെ ഡ​​ബി​​ൾ​​ട്രാ​​പ്പ് ഷൂ​​ട്ടിം​​ഗി​​ലാ​​യി​​രു​​ന്നു ശ്രേ​​യ​​സി​​യു​​ടെ സ്വ​​ർ​​ണം. ഷൂ​​ട്ട് ഓ​​ഫി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​രം വി​​ജ​​യി​​ച്ച​​ത്. ഇ​​തോ​​ടെ ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്ക് നാ​​ല് സ്വ​​ർ​​ണ​​മാ​​യി. ഇ​​ന്ന​​ലെ ഒ​​രു സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ങ്ക​​ല​​വു​​മാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ നേ​​ടി​​യ​​ത്. ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്നു​​ത​​ന്നെ​​യാ​​യി​​രു​​ന്നു ര​​ണ്ട് വെ​​ങ്ക​​ല​​വും.

പു​​രു​​ഷ​ന്മാ​​രു​​ടെ 50 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ൽ ഓം ​​മി​​ത​​ർ​​വാ​​ളും ഡ​​ബി​​ൾ ട്രാ​​പ്പി​​ൽ അ​​ങ്കു​​ർ മി​​ത്ത​​ലു​​മാ​​ണ് ഇ​​ന്ന​​ലെ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മി​​ത​​ർ​​വാ​​ളി​​ന്‍റെ ര​​ണ്ടാം വെ​​ങ്ക​​ല മെ​​ഡ​​ലാ​​യി​​രു​​ന്നു. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ലും മി​​ത​​ർ​​വാ​​ൾ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ജി​​ത്തു റാ​​യ്ക്ക് ഇ​​ന്ന​​ലെ നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. 50 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ൽ ജി​​ത്തു റാ​​യ്ക്ക് ഏ​​റ്റ​​വും പി​​ന്നി​​ൽ ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

ഷൂ​​ട്ട് ഓ​​ഫി​​ൽ ശ്രേ​​യ​​സി
വ​​നി​​താ ഡ​​ബി​​ൾ ട്രാ​​പ്പ് ഫൈ​​ന​​ലി​​ൽ നാ​​ല് റൗ​​ണ്ടി​​നു​​ശേ​​ഷം ശ്രേ​​യ​​സി സിം​​ഗി​​നും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ എ​​മ്മ കോ​​ക്സി​​നും 96 പോ​​യി​​ന്‍റ് വീ​​ത​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് വി​​ജ​​യി​​യെ നി​​ശ്ച​​യി​​ക്കാ​​ൻ മ​​ത്സ​​രം ഷൂ​​ട്ട് ഓ​​ഫി​​ലേ​​ക്ക് നീ​​ണ്ടു. ഷൂ​​ട്ട് ഓ​​ഫി​​ലെ ആ​​ദ്യ​​ശ്ര​​മ​​ത്തി​​ൽ ശ്രേ​​യ​​സി ര​​ണ്ട് ത​​വ​​ണ ല​​ക്ഷ്യം​​ക​​ണ്ടു. എ​​മ്മ​​യ്ക്ക് ഒ​​രു ത​​വ​​ണ ല​​ക്ഷ്യം​​കാ​​ണാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഇ​​ന്ത്യ​​യു​​ടെ വ​​ർ​​ഷ വ​​ർ​​മ​​ൻ 86 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി. 87 പോ​​യി​​ന്‍റ് നേ​​ടി​​യ സ്കോ​​ട് ല​​ൻ​​ഡി​​ന്‍റെ ലി​​ൻ​​ഡ പി​​യേ​​ഴ്സ​​നാ​​ണ് വെ​​ങ്ക​​ലം.

പു​​രു​​ഷ​ന്മാ​രു​​ടെ 50 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ൽ 227.2 പോ​​യി​​ന്‍റോടെ ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡാ​​നി​​യേ​​ൽ റി​​പ​​ചോ​​ളി സ്വ​​ർ​​ണം നേ​​ടി. 201.1 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഓം ​​മി​​ത​​ർ​​വാ​​ൾ ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഷ​​ക്കീ​​ൽ അ​​ഹ​​മ്മ​​ദി​​നാ​​യി​​രു​​ന്നു (220.5 പോയിന്‍റ്) വെ​​ള്ളി.

പു​​രു​​ഷ ഡ​​ബി​​ൾ ട്രാ​​പ്പി​​ൽ സ്കോ​​ട്‌ല​​ൻ​​ഡി​​ന്‍റെ ഡേ​​വി​​ഡ് മ​​ക്മ​​ത്ത് 74 പോ​​യി​​ന്‍റോ​​ടെ ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ അ​​ങ്കു​​ർ മി​​ത്ത​​ൽ 53 പോ​​യി​​ന്‍റു​​മാ​​യി വെ​​ങ്ക​​ലം നേ​​ടി. 43 പോ​​യി​​ന്‍റോടെ ഇ​​ന്ത്യ​​ൻ താ​​രം അ​​ഹ​​മ്മ​​ദ് മൊ​​ഹാ​​ദ് നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്തി.

ബാ​​ഡ്മി​​ന്‍റ​​ണി​​ൽ സ​​ന്തോ​​ഷം
ബാ​​ഡ്മി​​ന്‍റ​​ണ്‍ മി​​ക്സ​​ഡ് ടീം ​​സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ സിം​​ഗി​​ൾ​​സ്, ഡ​​ബി​​ൾ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ജ​​യ​​ത്തോ​​ടെ ശു​​ഭാ​​രം​​ഭം കു​​റി​​ച്ചു. ഒ​​ളി​​ന്പി​​ക് വെ​​ള്ളി ജേ​​താ​​വ് പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, പു​​രു​​ഷ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​രം കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​ർ സിം​​ഗി​​ൾ​​സി​​ൽ ആ​​ദ്യ റൗ​​ണ്ട് ക​​ട​​ന്പ ക​​ട​​ന്നു.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മൗ​​റീ​​ഷ്യ​​സി​​ന്‍റെ ആ​​തി​​ഷ് ലു​​ബാ​​ഹി​​നെ 21-13, 21-10ന് 26 ​​മി​​നി​​റ്റി​​ൽ ത​​ക​​ർ​​ത്താ​​ണ് ശ്രീ​​കാ​​ന്ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. മൗ​​റീ​​ഷ്യ​​സി​​ന്‍റെ ക്രി​​സ്റ്റ​​ഫ​​ർ ജീ​​ൻ പോ​​ളി​​നെ 21-14, 21-6നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ ര​​ണ്ടാം റൗ​​ണ്ട് പ്ര​​വേ​​ശ​​നം. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു വെ​​റും 18 മി​​നി​​റ്റ് നീ​​ണ്ട ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ ഫി​​ജി​​യു​​ടെ ആ​​ൻ​​ഡ്ര വൈ​​റ്റ്സൈ​​ഡി​​നെ തു​​ര​​ത്തി. 18 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ എ​​ൽ​​സി ഡി​​വി​​ല്യേ​​ഴ്സി​​നെ കീ​​ഴ​​ട​​ക്കി സൈ​​നയും ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക് റെ​​ഡ്ഡി-​​അ​​ശ്വി​​നി പൊ​​ന്ന​​പ്പ സ​​ഖ്യം ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

പിന്നിൽനിന്നെത്തി ഇന്ത്യൻ ജയം
ഹോ​ക്കി​യി​ൽ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പി​ന്നി​ൽ​നി​ന്ന​ശേ​ഷം ഇ​ന്ത്യ4-3​ന് ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന ര​ണ്ട് മി​നി​റ്റി​ൽ ര​ണ്ട് ഗോ​ള​ടി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. ഇ​തോ​ടെ ഗ്രൂ​പ്പ് ബി ​ചാ​ന്പ്യ​ന്മാ​രാ​യി ഇ​ന്ത്യ സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡ് ആ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യെ നേ​രി​ടും.

കോമൺവെൽത്ത് മെഡൽ നില
ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ, സ്ഥാനം
ഓസ്ട്രേലിയ 57 43 45 145 1ഇംഗ്ലണ്ട് 25 30 21 76 2ഇന്ത്യ 12 4 8 24 3ദക്ഷിണാഫ്രിക്ക 10 7 9 26 4ന്യൂസിലൻഡ് 9 10 8 27 5

Related posts