2015ൽ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജു സാംസണ് പരന്പരയിലെ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചേക്കും. കഴിഞ്ഞ മൂന്നു സീസണിലെ ഐപിഎൽ പ്രകടനം നോക്കിയാൽ കൂടുതൽ റണ്ണടിച്ച ബാറ്റർമാരുടെ പട്ടികയിൽ ആറാമതാണു സഞ്ജു.
ആദ്യ ആറിൽ എവിടെയും ബാറ്റു ചെയ്യും. തുടക്കം മുതൽ ആക്രമിക്കും, വേണ്ടിവന്നാൽ പിടിച്ചുനിൽക്കും. സ്പിന്നിനെതിരേ സ്ഞ്ജുവിന്റെ മികവ് അപാരമാണ്.
എന്നിട്ടും സഞ്ജുവിനെ പരിഗണിക്കാതെ സെലക്ടർമാർ മറ്റു താരങ്ങൾക്കു പിന്നാലെ പോയി. 16 ട്വന്റി20കൾ കളിച്ച സഞ്ജുവിന്റെ പേരിൽ ഒരു അർധസെഞ്ചുറിയാണുള്ളത്; അയർലൻഡിനെതിരേ 42 പന്തിൽ 77.
ശ്രീലങ്കയ്ക്കെതിരായ പരന്പര സഞ്ജുവിന്റെ ഏറ്റവും വലിയ സാധ്യതയാണ്; കൂടുതൽ മത്സരങ്ങൾ മാത്രമല്ല, ടോപ് ഓർഡറിൽ ഇടം ഉറപ്പിക്കാനുമുള്ള അവസരമാണ് ഇതിൽ പ്രധാനം.