അഭിസാരിക എന്ന വിളികേൾക്കുന്പോൾ തനിക്ക് ജീവനൊടുക്കാൻ തോന്നുന്നുവെന്ന് ശ്രീ റെഡ്ഡി. തന്നെ നിരവധി പേർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് തുറന്നു പറഞ്ഞ് വിവാദങ്ങൾക്ക് തിരികൊളുത്തിയ നടിയാണ് തനിക്കിപ്പോൾ ജീവനൊടുക്കാൻ തോന്നുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്.
“”കരയാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനാകുന്നില്ല. കോളിവുഡിൽ പോലും എന്നെ ആൾക്കാർ അഭിസാരികയെന്നാണ് വിളിക്കുന്നത്. ഞാൻ അഭിസാരികയല്ല ഇരയാണ്. എന്റെ കുടുംബം ഇതെങ്ങനെ ഉൾക്കൊള്ളും ഇപ്പോൾ എനിക്ക് ജീവനൊടുക്കാനാണ് തോന്നുന്നത്.”- ശ്രീ റെഡ്ഡി പറഞ്ഞു.
തനിക്കൊപ്പം ആരുമില്ല. എന്തിനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.