സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുമായി അടുപ്പമുള്ളവര്‍ക്കും ഞങ്ങളുടെ ബന്ധം എന്താണെന്ന് അറിയാം! ശ്രീദേവി തനിയ്ക്കാരായിരുന്നെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്‍

നടി ശ്രീദേവിയുടെ മരണം ഇനിയും ഇന്ത്യന്‍ സിനിമാലോകത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതിന്റെ തെളിവാണ് അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സ്വീകാര്യത. ശ്രീദേവിയോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങളും അവരുമായി തങ്ങള്‍ക്കുണ്ടായിരുന്ന അടുപ്പവും ആരാധകരുമായി പങ്കുവച്ച് ഇപ്പോഴും ഇന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങള്‍ രംഗത്തെത്തുന്നുണ്ട്. താനും ശ്രീദേവിയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴവും അടുപ്പവും എപ്രകാരമായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍ ഇപ്പോള്‍.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായിരുന്നു കമല്‍ ഹാസനും ശ്രീദേവിയും. വെള്ളിത്തിരയിലെ ഇരുവരുടെയും അടുപ്പം കണ്ട് തെറ്റിദ്ധരിച്ചവരും ഏറെയാണ്. നിരവധി ചിത്രങ്ങളില്‍ കമിതാക്കളായും ഭാര്യാ ഭര്‍ത്താക്കന്മാരായും അഭിനയിച്ചെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ശ്രീദേവി തനിക്ക് ആരായിരുന്നുവെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.

തമിഴ് മാസികയായ ആനന്ദവികടനിലെഴുതിയ ലേഖനത്തിലാണ് കമല്‍ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. ആ കാലങ്ങളില്‍ കമിതാക്കളെയും ദമ്പതികളെയും ഞങ്ങളുമായാണ് താരതമ്യം ചെയ്യാറുണ്ടായിരുന്നത്. കാണാന്‍ ശ്രീദേവിയേയും കമലിനെയും പോലെയുണ്ടെന്ന് പറയും. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അവരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ സത്യം മറച്ചുവയ്ക്കുകയായിരുന്നു.

സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുമായി അടുപ്പമുള്ളവര്‍ക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എന്നാല്‍ അത് മറ്റാരുമായി പങ്കുവയ്ക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു. ശ്രീദേവി എനിക്ക് എന്റെ അനിയത്തിയെ പോലെയാണ്. നിങ്ങള്‍ ഞങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ കൂടപ്പിറപ്പുകളാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ശ്രീദേവിയുടെ അഭിനയത്തില്‍ എന്റെ പ്രതിരൂപം പലപ്പോഴും കാണാന്‍ സാധിക്കും.

ഒരുമിച്ച് മൂന്നു നാല് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ വേറെ നായികയെ വേണമെന്ന് തനിക്കും വേറെ നായകനെ വേണമെന്ന് ശ്രീദേവിക്കും തോന്നിയിരുന്നെങ്കിലും നിര്‍മാതാക്കളോ സംവിധായകരോ തങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തങ്ങള്‍ തന്നെ നായികാ-നായകന്മാര്‍ എന്ന് തീരുമാനിക്കുകയാണ് പതിവെന്നും കമല്‍ ഹാസന്‍ പറയുന്നു. ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ് പല മുതിര്‍ന്ന താരങ്ങളും തന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്നും കമല്‍ എഴുതുന്നു.

 

Related posts