ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന സംഭവങ്ങള്‍ സിനിമാപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതമല്ല ബാത്ത്ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിക്കുന്നത് എന്ന വിവരം പുറത്തു വന്നതിനൊപ്പം പുറത്തായ വിവരങ്ങളാണ് ശ്രീദേവിയുടെ ആരാധകരെ നടുക്കിയിരിക്കുന്നത്.
പോപ് സംഗീതരാജ്ഞി വിറ്റ്നി ഹൂസ്റ്റണിന്റെ മരണത്തെ അനുസ്മരിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ശ്രീദേവിയെപ്പോലെ തന്നെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു വിറ്റ്നി ഹൂസ്റ്റണിന്റെയും മരണം. പിന്നെയുമുണ്ട് ഇരുവരുടെയും മരണത്തിന് സാമ്യതകള്‍. ആദ്യം ഹൃദയാഘാതം എന്നു കരുതിയെങ്കിലും രണ്ടു പേര്‍ക്കും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് ഒന്നാമത്തേത്.
ബാത്ത് ടബ്ബില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ഇരുവരുടെയും മരണകാരണം. കൂടാതെ വിറ്റ്നി ഹൂസ്റ്റണെപ്പോലെ തന്നെ മരണ സമയത്ത് ശ്രീദേവിയും മദ്യപിച്ചിരുന്നു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം. മദ്യത്തിന്റെ ലഹരിയില്‍ ബോധം നഷ്ടമായി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിറ്റ്നിയുടെ മരണവും ഇങ്ങനെ തന്നെ. രണ്ടു മരണങ്ങള്‍ക്കും സംഭവിച്ചത് ആഡംബര ഹോട്ടലിലെ വിശാലമായ ബാത്ത്ടബ്ബിലും.