ഹരാരെ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക യോഗ്യത സ്വന്തമാക്കി. ക്വാളിഫയർ സൂപ്പർ സിക്സിൽ സിംബാബ്വെയെ ഒന്‍പത് വിക്കറ്റിനു തോൽപ്പിച്ചതോടെയാണ് ശ്രീലങ്ക ലോകകപ്പ് ബെർത്ത് ഉറപ്പിച്ചത്.
യോഗ്യതാ റൗണ്ട് സൂപ്പർ സിക്സിൽ നാല് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയിന്റുമായി ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്.
സൂപ്പർ സിക്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു മത്സരം ശ്രീലങ്കയ്ക്ക് ശേഷിക്കുന്നുണ്ട്. സ്കോർ: സിംബാബ്വെ 32.2 ഓവറിൽ 165. ശ്രീലങ്ക 33.1 ഓവറിൽ 169/1.
സൂപ്പർ സിക്സ് പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ലോകകപ്പിനു യോഗ്യത നേടുക. 8.2 ഓവറിൽ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ മഹേഷ് തീക്ഷണയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ലങ്കയ്ക്കുവേണ്ടി പതും നിസാങ്ക (101 നോട്ടൗട്ട്) സെഞ്ചുറി നേടി.ഷോൺ വില്യംസ് (56) ആണ് സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.