കൊ​ച്ചി​യി​ല്‍​ നി​ന്നു കൊ​ളം​ബോ വ​ഴി ഗ​ള്‍​ഫി​ലേ​ക്ക്; അൽപം സമയ നഷ്ടം ഉണ്ടായാലും പോക്കറ്റ് കാലിയാവില്ല; ലാഭകണക്ക് ഞെട്ടിക്കുന്നത്; ആ​ഴ്ച​യി​ല്‍ ഏ​ഴു സ​ര്‍​വീ​സ്


കൊ​ച്ചി കൊ​ച്ചി​യി​ല്‍​നി​ന്നു ഗ​ള്‍​ഫി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കൊ​ളം​ബോ വ​ഴി​യു​ള്ള യാ​ത്ര.

അ​ല്പം സ​മ​യ​ന​ഷ്ടം നേ​രി​ട്ടാ​ല്‍​ത​ന്നെ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ലി​യ കു​റ​വു കി​ട്ടു​മെ​ന്ന​താ​ണ് കൊ​ളം​ബോ​വ​ഴി​യു​ള്ള യാ​ത്ര തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ യാ​ത്ര​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

കൊ​ളം​ബോ വ​ഴി പോ​യാ​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ചു​രു​ങ്ങി​യ​തു 40,000 രൂ​പ​യോ​ളം ലാ​ഭി​ക്കാം.കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ ഇ​തു​മൂ​ലം വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

നേ​രി​ട്ടു​പോ​യാ​ല്‍ അ​ഞ്ചു മ​ണി​ക്കൂ​ര്‍​കൊ​ണ്ട് കു​വൈ​ത്തി​ലെ​ത്താ​മെ​ങ്കി​ല്‍ കൊ​ളം​ബോ​വ​ഴി​യാ​കു​മ്പോ​ള്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി​വ​രും.

എ​ന്നാ​ലും വ​ലി​യ സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ള്ള​തി​നാ​ല്‍ കൊ​ളം​ബോ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ലോ​ക്ഡൗ​ണി​നെ​തു​ട​ര്‍​ന്ന് ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കൊ​ച്ചി-​കൊ​ളം​ബോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

ആ​ഴ്ച​യി​ല്‍ ഏ​ഴു സ​ര്‍​വീ​സു​ണ്ട്. എ​യ​ര്‍ ബ​സ് എ 321, 330, 300 ​വി​മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ത്തേ​തി​ല്‍ 180 പേ​ര്‍​ക്കു പോ​കാം. 330, 300ല്‍ 270 ​പേ​ര്‍​ക്കും. ര​ണ്ടി​ലും ടി​ക്ക​റ്റ് “ഫു​ള്‍’ ആ​ണ്.

Related posts

Leave a Comment