കൊളംബൊ: ഐസിസി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് നാണം കെട്ട തോല്‍വി വഴങ്ങിയതിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നടപടി. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്ഡിനെയൊന്നാകെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.
ശ്രീലങ്കന്‍ മുന്‍ നായകന് അര്‍ജുന രണതുംഗയുടെ കീഴില്‍ ഇടക്കാല ഭരണ സമിതിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ഒന്നടങ്കം വിശ്വാസവഞ്ചനയും അഴിമതിയുടെ കളങ്കവും നിറഞ്ഞതാണെന്ന് കായികമന്ത്രി റോഷന് രണസിംഗെ വിമര്‍ശിച്ചു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചു.
ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം ലങ്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രാജി.