കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി മുന്‍ നായകന് സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡാണ് നിയമിച്ചത്.
നിലവില്‍ ശ്രീലങ്ക ക്രിക്കറ്റിന്റെ ക്രിക്കറ്റ് കണ്‍സല്‍ടന്റ് ആണ് താരം. താത്കാലിക പരിശീലകന്റെ ചുമതല ജയസൂര്യ ഉടനെ തന്നെ ഏറ്റെടുക്കുമെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചത്.
സെപ്റ്റംബറിലെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതുവരെയാണ് ജയസുര്യയ്ക്ക് ചുമതലയുള്ളത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന് ക്രിസ് സില്‍വർവുഡും കണ്‍സല്‍ടന്റ് മഹേല ജയവര്‍ധനയും രാജിവച്ചതിനെ തുടര്‍ന്നാണ് ജയസൂര്യയെ നിയമിച്ചത്.