കലാപരമായി ആദ്യമേ താൽപര്യം എനിക്ക് ഉണ്ടായിരുന്നു. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ പുറത്ത് എവിടെ എങ്കിലും സെറ്റിൽഡ് ചെയ്തേനെ.
എന്റെ കൂടെ പഠിച്ച പകുതിയിൽ കൂടുതൽ ആളുകളും പുറത്താണ്. ഇൻഡ്സ്ട്രിയിൽ നല്ല സുഹൃത്തുക്കളുണ്ട്. പെട്ടെന്ന് എനിക്ക് ഒരാളുടെ പേര് പറയാൻ ടഫ് ആണ്.
ഓരോരുത്തരെയും ഓരോ തരത്തിലാണ് നമ്മൾ കണക്ട് ചെയ്യുക. ചില ആൾക്കാരുടെ കൂടെ നമ്മൾ യാത്ര ചെയ്യും. ചില ആളുകളുടെ കൂടെ നമ്മൾ വർക്ക് ചെയ്യും
. ഒരാളുടെ പേരെടുത്ത് പറയാൻ ആണെങ്കിൽ മാളവിക എന്റെ ക്ലോസ് ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ച് കാടുകളിലോട്ട് യാത്ര ചെയ്യാറുണ്ട്. എന്നെ നന്നായി സപ്പോർട്ട് ചെയ്യുന്ന സുഹൃത്ത് ആണ്. -ശ്രിന്ദ